Advertisement

‘പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ ഞാന്‍ തന്നെ; പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല’; അനില്‍ ആന്റണി

March 4, 2024
Google News 1 minute Read

പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി. പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്ന് അനില്‍ പറഞ്ഞു. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്ന് അനില്‍ ആന്റണി ട്വന്റിഫോറിനോട് പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അനില്‍ ആന്റണി പറഞ്ഞു. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും. ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണം. അതിന് മോദിജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രേ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

Read Also : ‘രാഷ്ട്രീയത്തിൽ പാരമ്പര്യം ഇല്ലാത്ത ആളാണ് അനിൽ ആന്റണി’; പത്തനംതിട്ടയിലെ സീറ്റിൽ അതൃപ്തി പരസ്യമാക്കി പി.സി ജോർജ്

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്‌കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ താന്‍ തന്നെയെന്നതില്‍ സംശയമൊന്നുമില്ലെന്ന് അനില്‍ ആന്റണി പറഞ്ഞി. കഴിഞ്ഞദിവസമാണ് ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചത്.

Story Highlights: Anil Antony about Pathanamthitta Candidature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here