Advertisement

കാട്ടാന ആക്രമണത്തിലെ മരണത്തില്‍ മൃതദേഹവുമായി പ്രതിഷേധം: മാത്യു കുഴല്‍നാടന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്കെതിരെ കേസ്

March 4, 2024
Google News 3 minutes Read
case against Mathew Kuzhalnadan and Dean Kuriakose for protesting against wild animals attack

കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചു, പൊതു മുതല്‍ നശിപ്പിച്ചു എന്നിങ്ങനെ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. (case against Mathew Kuzhalnadan and Dean Kuriakose for protesting against wild animals attack)

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം എംപിയുടെയും എംഎല്‍എയുടെയും നേതൃത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയാണ് പ്രതിഷേധം നടന്നത്. നഗരമധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധമാണുണ്ടായത്. കളക്ടറുള്‍പ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികള്‍ അനുവദിക്കില്ലെന്ന് ആയതോടെ പൊലീസ് ബലംപ്രയോഗിച്ചു.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് മൃതദേഹം പൊലീസ് വീണ്ടും മോര്‍ച്ചറിയില്‍ എത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് ജനപ്രതിനിധികളുടേത് സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമെന്ന് കോതമംഗലത്ത് എത്തി ബന്ധുക്കളെ കണ്ട ശേഷം മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. മൃതദേഹം വലിച്ചിഴച്ചത് പൊലീസ് ആണെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Story Highlights: case against Mathew Kuzhalnadan and Dean Kuriakose for protesting against wild animals attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here