Advertisement

‘ശമ്പളവും പെന്‍ഷനും മുടങ്ങില്ല; പണം ഒരുമിച്ച് പിന്‍വലിക്കാനാകില്ല’; കേന്ദ്രസര്‍ക്കാരിനെ പഴിച്ച് ധനമന്ത്രി

March 4, 2024
Google News 2 minutes Read

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ പ്രതികരണവുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ സംഘടനകള്‍ സമരം ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്രതിസന്ധി രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് മന്തരി വ്യക്തമാക്കി.

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി പറഞ്ഞു. ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സാങ്കേതിക പ്രശ്‌നമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. അതേസമയം പണം പിന്‍വലിക്കാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. പണം ഒരുമിച്ച് പിന്‍വലിക്കാന്‍ കഴിയില്ല. 5000രൂപ നിയന്ത്രണങ്ങളോടെ പിന്‍വലിക്കാം.

അതേസമയം പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ലഭിക്കേണ്ട തുക കേന്ദ്രം തടഞ്ഞുവെച്ചേക്കുവാണെന്ന് ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപ കേരളത്തിന് കിട്ടാനുണ്ട്. കേസ് കൊടുത്തതിന്റെ പേരില്‍ പണം തടഞ്ഞിരിക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി. അതേസമയം എല്ലാ ജീവനക്കാരുടെയും അക്കൗണ്ടില്‍ പണമെത്താതെ സമരം പിന്‍വലിക്കില്ലെന്ന് സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

Story Highlights: Minister KN Balagopal on Salary crisis of Government employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here