Advertisement

കോഴിക്കോട് കാട്ടു പോത്ത് ആക്രമണത്തിൽ മരിച്ച പാലാട്ട് അബ്രഹാമിന് കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

March 5, 2024
Google News 2 minutes Read
wild buffalo attack in Kozhikode

കോഴിക്കോട് കാട്ടു പോത്ത് ആക്രമണത്തിൽ മരിച്ച പാലാട്ട് അബ്രഹാമിന് കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര ധനസഹായമായി 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുക ബുധനാഴ്ച തന്നെ കുടുംബത്തിന് കൈമാറുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സംഭവം നടന്ന ഉടനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ധനസഹായം നൽകാൻ തീരുമാനിച്ചത്.

കാട്ടുപന്നി ആക്രമണം വിതച്ച മേഖലയിൽ നിരീക്ഷണം ശക്തമാക്കും. കോഴിക്കോട് ഡിഎഫ്ഒ യും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യും. പൊലീസിൻ്റെ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം കാട്ടുപോത്തിനെ കണ്ടെത്തി മയക്കു വെടിവെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. പ്രശ്നബാധിത പ്രദേശങ്ങളിൽ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വനപാലകരെ ഉൾപ്പെടുത്തുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഉയർന്ന താപനില കാരണം കാട്ടിൽ നിന്ന് വന്യമൃഗങ്ങൾ പുറത്തുവരാൻ സാധ്യതയുള്ളതിനാൽ വനത്തിൽ പ്രവേശിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ ഏതെങ്കിലും വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങൾക്ക് സമീപം കണ്ടാൽ ടോൾ ഫ്രീ നമ്പറായ 18004254733ൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് CWW നിർദേശിച്ചു. വനം വകുപ്പ് മന്ത്രി നേരത്തെ നിർദേശം നൽകിയ പ്രകാരം ആണ് നടപടികൾ പൂർത്തിയാക്കി ഉത്തരവിട്ടത്.

Story Highlights: Financial aid for Abraham who died in wild buffalo attack in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here