75 ലക്ഷം ആർക്ക്? സ്ത്രീശക്തി SS 405 ലോട്ടറി ഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 405 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SL 959785 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് 75 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SC 807947 എന്ന ടിക്കറ്റിന് ലഭിച്ചു.
സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിക്കുള്ളത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയ്ക്ക് 40 രൂപയാണ് വില. ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresult.net എന്നിവയിലൂടെ ഫലം പരിശോധിക്കാൻ കഴിയും.
നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനുള്ളിൽ തന്നെ തുക സ്വന്തമാക്കേണ്ടതുണ്ട്. സമ്മാനം 5,000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറണം. എന്നാൽ സമ്മാനത്തുക 5,000 രൂപയിൽ കുറവാണെങ്കിൽ ഏത് ലോട്ടറി സ്റ്റാളിൽ നിന്നും സമ്മാനം സ്വന്തമാക്കാം.
Story Highlights: Kerala Lottery Sthree Sakthi SS 405 Result announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here