Advertisement

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

March 5, 2024
Google News 2 minutes Read
malayalee killed in missile attack in israel

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്വല്ലാണ് മരിച്ചത്. 31 വയസായിരുന്നു. ഇസ്രയേലിൽ ജോലി തേടി പോയതാണ് നിബിൻ. ( malayalee killed in missile attack in israel )

കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന കൊല്ലം വാടി കാർമൽ കോട്ടേജിൽ പത്രോസിന്റെ മകനാണ് നിബിൻ. രണ്ട് മാസം മുമ്പാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്.

തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറിൽ മൊഷാവ് എന്ന സ്ഥലത്ത്വച്ചാണ് ആക്രമണം നടന്നത്. നിബിനൊപ്പമുണ്ടായിരുന്ന രണ്ട് മലയാളികൾ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവരാണ് പരുക്കേറ്റ മലയാളികൾ.

നിബിന്റെ മൃതദേഹം സീവ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോർട്ട്. നിബിന്റെ സഹോദരൻ നിവിനും ഇസ്രയേലിലാണ്.

Story Highlights: malayalee killed in missile attack in israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here