‘ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം ബിജെപിയിൽ ലയിച്ചത്’; വെള്ളാപ്പള്ളി നടേശൻ

സ്ഥാനാര്‍ഥി വിവാദത്തില്‍ പി.സി. ജോര്‍ജിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പി.സി ജോർജ് അപ്രസക്തനെന്ന് വെള്ളാപ്പള്ളി നടേശൻ. പ്രശസ്തനാകാൻ ഉദ്ദേശിക്കുന്നില്ല. പി.സി ജോർജ് ബിജെപിക്ക് ഭാരമാകുമോ എന്ന് കാലം തെളിയിക്കട്ടെ. ആർക്കും വേണ്ടാതായതുകൊണ്ടതാണ് ബിജെപിയിൽ ലയിച്ചത്.
ഇത്രയും സ്വാധീനമുള്ള പി.സി. ജോര്‍ജിന് പത്തനംതിട്ടയില്‍ സീറ്റ് കൊടുത്ത് അദ്ദേഹത്തിന്‍റെ ശക്തി തെളിയിക്കുകയായിരുന്നു വേണ്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. ആര്‍ക്കും വേണ്ടാതായതോടെയാണ് പിസിയുടെ ജനപക്ഷം ബിജപിയില്‍ ലയിച്ചു പോയെന്നും കൂട്ടിച്ചേര്‍ത്തു. കോളജുകളിൽ രാഷ്ട്രീയത്തിൻ്റെ അതിപ്രസരം.
നിയന്ത്രിക്കേണ്ട കാലം അതിത്രമിച്ചു.ലഹരി ഉപയോഗം കൂടുന്നു.വയനാട്ടിലേത് ദുഖകരമായ സംഭവം.തനേതാക്കള്‍ പറഞ്ഞാല്‍ ആളുകള്‍ വോട്ടുചെയ്യുന്ന കാലമൊക്കെ കഴിഞ്ഞു പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍എന്‍ഡിപിക്ക് രാഷ്ട്രീയ നിലപാടില്ല. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Vellappally Nateshan Against P C George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here