ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമം സന്ദര്‍ശിക്കും

തമിഴ്‌നാട്ടിൽ ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം നടത്തും.
140 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഈശ മഹാശിവരാത്രി ആഘോഷങ്ങളിൽ സദ്ഗുരു നയിക്കുന്ന ധ്യാനങ്ങളും, സംഗീതാഘോഷങ്ങളും നൃത്തപരിപാടികളും ഉണ്ടാകും.
On #Mahashivratri, there is a natural upsurge of energy in the human system. Whether one is Knowledgeable or Ignorant, a Saint or a Sinner, a Seer or a Rogue, by staying awake and alert, one can take steps towards Fulfilment on this night of Immense Possibilities. – Sg pic.twitter.com/lILWOsN09S
— Sadhguru (@SadhguruJV) February 18, 2023
ലോകമെമ്പാടുമുള്ള 22 ഭാഷകളിൽ മാർച്ച് 8 ന് വൈകുന്നേരം 6 മുതൽ മാർച്ച് 9 രാവിലെ 6 വരെ സദ്ഗുരുവിൻ്റെ യൂട്യൂബ് ചാനലുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ഈശ മഹാശിവരാത്രിയുടെ ആഘോഷ പരിപാടികൾ പ്രക്ഷേപണം ചെയ്യും. ഓൺലൈൻ തൽസമയ കാഴ്ചക്കാർക്കുവേണ്ടി സദ്ഗുരുവിന്റെ ധ്യാനങ്ങളുമുണ്ടാകും.
പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രശസ്ത കലാകാരന്മാരായ ശങ്കർ മഹാദേവൻ, ഗുരുദാസ് മാൻ, പവൻദീപ് രാജൻ, രതിജിത്ത് ഭട്ടാചാർജീ, മഹാലിംഗം, മൂറലാൽ മർവാഡ, റാപ്പ് സംഗീതജ്ഞരായ ബ്രോദാ വി, പാരഡോക്സ്, എംസി ഹീം, ധാരാവി പ്രൊജക്റ്റ് എന്നിവർക്ക് പുറമേ ഫ്രഞ്ച് സംഗീതജ്ഞർ, സൗണ്ട്സ് ഓഫ് ഈശ, ഈശ സംസ്കൃതി എന്നിവയുടെ പ്രകടനങ്ങളും ഉണ്ടാകും. മഹാശിവരാത്രി ആഘോഷങ്ങൾക്ക് പുറമേ ലിംഗഭൈരവി മഹായാത്ര, സദ്ഗുരുവിൻ്റെ പ്രഭാഷണം, ധ്യാനങ്ങൾ, യോഗയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരമായ ആദിയോഗി ദിവ്യ ദർശനം എന്നിവയുമുണ്ടാകും.
കഴിഞ്ഞ വർഷങ്ങളിൽ, ഈശ മഹാശിവരാത്രി ആഘോഷം തുടർച്ചയായി സ്ട്രീമിംഗ് റെക്കോർഡുകൾ തകർത്തിരുന്നു. 2022ലെ മഹാശിവരാത്രി തത്സമയ സ്ട്രീമിങ്ങ് സൂപ്പർ ബൗളിന്റെയും ഗ്രാമിയുടെയും കാഴ്ചക്കാരുടെ എണ്ണത്തെ മറികടന്നു. 2023-ൽ, 140 ദശലക്ഷം തത്സമയ കാഴ്ചക്കാരുമായി, ആഗോളതലത്തിൽ ഏറ്റവും വലുതും ഏറ്റവുമധികം ആളുകൾ കണ്ടതുമായ ആത്മീയ ഉത്സവമായി ഈശ മഹാശിവരാത്രി മാറി. 2024 -ൽ ഇന്ത്യയിലെ മൾട്ടിപ്ലെക്‌സ് ശൃംഖലകളായ PVR, INOX എന്നിവർ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത വലിയ സ്‌ക്രീനുകളിൽ ആദ്യമായി ഈശ മഹാശിവരാത്രി ആഘോഷങ്ങൾ 12 മണിക്കൂർ തത്സമയം സ്ട്രീം ചെയ്ത് ചരിത്രം സൃഷ്ടിക്കുകയാണ്..

ശിവരാത്രിയിൽ നട്ടെല്ല് നിവർന്നിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു സംസാരിക്കും. മനുഷ്യശരീരത്തിൽ ഊർജ്ജം മുകളിലേക്ക് നീങ്ങുന്നു എന്നതാണ് ഈശമഹാശിവരാത്രി ദിവസത്തിൻ്റെ പ്രാധാന്യമെന്നും ബോധത്തോടെ നട്ടെല്ല് നിവർത്തിയിരിക്കുന്ന ഏത് സാധനയ്ക്കും പ്രകൃതിയിൽ നിന്ന് സഹായം ലഭിക്കുന്നുവെന്നും സദ്ഗുരു പറയുന്നു.
On #Mahashivratri, there is a natural upsurge of energy in the human system. Whether one is Knowledgeable or Ignorant, a Saint or a Sinner, a Seer or a Rogue, by staying awake and alert, one can take steps towards Fulfilment on this night of Immense Possibilities. – Sg pic.twitter.com/lILWOsN09S
— Sadhguru (@SadhguruJV) February 18, 2023
രുദ്രാക്ഷ ദീക്ഷ, ഇൻ ദി ഗ്രേസ് ഓഫ് യോഗ പ്രോഗ്രാം, യക്ഷ ആഘോഷങ്ങൾ, മഹാ അന്നദാനം, മഹാശിവരാത്രി സാധന, ശിവാംഗ സാധന എന്നിവയുമുണ്ടാകും. 2024-ലെ ഈശ മഹാശിവരാത്രിയെക്കുറിച്ച് കൂടുതലറിയാൻ;
https://isha.sadhguru.org/mahashivratri/
Story Highlights: Jagdeep Dhankhar and Shankar Mahadevan visit Sadhguru’s ashram on Isha Mahashivaratri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here