Advertisement

പൊലീസിന് തിരിച്ചടി; ഡിവൈഎസ്പിയെ ആക്രമിച്ച കേസില്‍ മുഹമ്മദ് ഷിയാസിന് ജാമ്യം

March 6, 2024
Google News 2 minutes Read
Mohammed Shiyas got bail in DySP assault case

കോതമംഗലത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് ജാമ്യം. കോതമംഗലം ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്നത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാലാമത്തെ കേസിലാണ് ഷിയാസിന് ജാമ്യം ലഭിക്കുന്നത്.(Mohammed Shiyas got bail in DySP assault case)

സ്ഥിരം കുറ്റവാളിയാണ് മുഹമ്മദ് ഷിയാസ് എന്നും 62 കേസുകള്‍ പേരിലുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പൊലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ വെറുതെ വിടുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായതാണ് സംഘര്‍ഷമെന്നും ബോധപൂര്‍വ്വം പൊലീസിനെ ആക്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കോതമംഗലത്തുണ്ടായത് വൈകാരിക വിഷയമാണ്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തനിക്ക് ഇടപെടാതിരിക്കാനാകില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.

Read Also : മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ നീക്കം; കോടതി വരാന്തയില്‍ കയറി പൊലീസ്

രാവിലെ 11 മണി മുതല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ആദ്യം രണ്ട് കേസുകളിലാണ് ഷിയാസിന് ജാമ്യം കിട്ടിയത്. അതിനുശേഷം മുഹമ്മദ് ഷിയാസിനെ കോടതി വളപ്പില്‍വച്ച് മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങിയത് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു.

Story Highlights: Mohammed Shiyas got bail in DySP assault case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here