Advertisement

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്; കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തല്‍

March 6, 2024
Google News 1 minute Read
No proper audit in Guruvayur Devaswom Board

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്. ആദായനികുതി വകുപ്പ് പരിശോധനയില്‍ ദേവസ്വം ബോര്‍ഡില്‍ കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തി. 2018-19 സാമ്പത്തിക വര്‍ഷം ഓഡിറ്റ് നടന്നിട്ടില്ല. ആദായനികുതി വകുപ്പിന്റെ നോട്ടീസ് ദേവസ്വം ബോര്‍ഡ് തുടര്‍ച്ചയായി അവഗണിച്ചെന്നും വ്യക്തമാകുന്നു.

ഇന്നലെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വകുപ്പിന്റെ നോട്ടീസുകള്‍ ദേവസ്വം ബോര്‍ഡ് പലതവണ നിരസിച്ചു. രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. അക്കൗണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു

Story Highlights: No proper audit in Guruvayur Devaswom Board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here