Advertisement

കോണ്‍ഗ്രസിന്റെ തോല്‍വിയുടെ സൂചന; രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നതില്‍ പരിഹസിച്ച് സ്മൃതി ഇറാനി

March 6, 2024
Google News 2 minutes Read
Smriti Irani mocked Rahul Gandhi over Amethi candidacy

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പരിഹസിച്ച് സ്മൃതി ഇറാനി. അമേഠിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരാണെന്ന് തനിക്കറിയില്ല. രാഹുല്‍ ഗാന്ധി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വിചിത്ര കാഴ്ചയാണിതെന്നും ഇതാദ്യമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഇത്രയധികം സമയമെടുക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസിന്റെ തോല്‍വിയുടെ സൂചനയാണ് ഇതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.(Smriti Irani mocked Rahul Gandhi over Amethi candidacy)

2019ലെ തോല്‍വിക്ക് ശേഷം അമേഠി സീറ്റ് തിരിച്ചുപിടിക്കാനാണ് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നതെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ പ്രസ്താവന. 2002 മുതല്‍ 2019 വരെ അമേഠിയെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചത് രാഹുല്‍ ഗാന്ധിയായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു.

നാളെയാണ് കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനിരിക്കുന്നത്. ഇതിന് മുന്‍പായാണ് രാഹുല്‍ വയനാട്ടിലും അമേഠിയിലും മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അന്തിമ തീരുമാനം നാളെയുണ്ടാകും. പ്രിയങ്കാ ഗാന്ധി റായിബറേലിയില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നെങ്കിലും രാഹുലിന്റെ താത്പര്യം അനുസരിച്ചായിരിക്കും അന്തിമതീരുമാനമെന്ന് വ്യക്തമാക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാളെ നടക്കുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകും. ഇതോടെ കണ്ണൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലെ ഫോര്‍മുലയിലും വ്യത്യാസമുണ്ടാകും.

Story Highlights: Smriti Irani mocked Rahul Gandhi over Amethi candidacy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here