Advertisement

ടിപ്ര മോത എന്‍ഡിഎയിലേക്ക്; ഗ്രേറ്റര്‍ ടിപ്രലാന്റ് ഉപേക്ഷിക്കില്ലെന്ന് പ്രദ്യോത് ദേബ് ബര്‍മ

March 6, 2024
2 minutes Read
Tipra Motha to join BJP

ത്രിപുരയിലെ പ്രധാനപ്രതിപക്ഷ കക്ഷിയായ ടിപ്ര മോത ഇനി എന്‍ഡിഎയ്‌ക്കൊപ്പം ചേരും. അടുത്ത ദിവസം തന്നെ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നാണ് വിവരം. ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാരും ടിപ്ര മോതയും ത്രികക്ഷി കരാറില്‍ ഒപ്പുവച്ചതിന് പിന്നാലെയാണ് മോത എന്‍ഡിഎയുടെ ഭാഗമാകുന്നത്.(Tipra Motha to join BJP)

60 അംഗ നിയമസഭയില്‍ ടിപ്ര മോതയ്ക്ക് 13 എംഎല്‍എമാരുണ്ടെന്നും രണ്ട് സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം. അതേസമയം ടിപ്ര മോത മന്ത്രിമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് തീയതി തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ റജിബ് ഭട്ടാചാര്യ പറഞ്ഞു.

എന്‍ഡിഎയുടെ ഭാഗമാകാനൊരുങ്ങുമ്പോഴും ഗ്രേറ്റര്‍ ടിപ്രലാന്റ് എന്ന ആവശ്യം തങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് ടിപ്ര പാര്‍ട്ടിയുടെ നേതാവ് പ്രദ്യോത് ദേബ് ബര്‍മ വ്യക്തമാക്കി. ആവശ്യം നേടിയെടുക്കാന്‍ സമയമെടുക്കുമെങ്കിലും അതുപക്ഷേക്കാന്‍ ഒരുക്കമല്ല. അയോധ്യയില്‍ രാമക്ഷേത്രം എന്ന ആവശ്യം ബിജെപി ഒരിക്കലും ഉപേക്ഷിച്ചില്ല, ഒടുവില്‍, വര്‍ഷങ്ങള്‍ക്ക് ശേഷം അത് നേടിയെടുത്തു. ടിപ്ര മോതയും അതുതന്നെയാണ് ചെയ്യുന്നത്. പ്രദ്യോത് ദേബ് ബര്‍മ പറഞ്ഞു.

Read Also : ഗ്രേറ്റര്‍ ടിപ്രലാന്‍ഡും ആദിവാസി വോട്ടും; ത്രിപുരയിലെ ഗോത്രരാഷ്ട്രീയം

അടുത്തിടെ ത്രിപുരയിലെ കോണ്‍ഗ്രസ് നേതാക്കളുമായും പ്രദ്യോത് കൂടിക്കാഴ്ച നടത്തിയിരുന്നു . സുദീപ് റോയ് ബര്‍മാനും ആശിഷ് കുമാര്‍ സാഹയും തന്റെ സുഹൃത്തുക്കളാണെന്നും അമിത് ഷായുമായും ആദിത്യ താക്കറെയുമായും തനിക്ക് വ്യക്തിപരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: Tipra Motha to join BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top