അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാന

അതിരപ്പിള്ളി വെറ്റിലപ്പാറയിൽ ജനവാസമേഖലയിൽ കാട്ടാന. വെറ്റിലപ്പാറ പത്തയാറിലാണ് ആനയിറങ്ങിയത്. പ്ലാന്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനത്തോട്ടത്തിൽ രണ്ട് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കാലങ്ങളായി ഇവിടെ കാട്ടാന ശല്യം ഉള്ളതാണ്. വിവരമറിഞ്ഞ് വനം വകുപ്പിൻ്റെ ആർ ആർ ടി സംഘം സ്ഥലത്തെത്തി.
ആന ഇറങ്ങിയതിനാൽ ചാലക്കുടി- അതിരപ്പിള്ളി റോഡിലെ ഗതാഗതം നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കുറച്ച് ദൂരേക്ക് മാറ്റി വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. 300 മീറ്റർ ദൂരെ വീടുകളും പെട്രോൾ പമ്പും അടക്കം ജനവാസമേഖലയാണ്.
Story Highlights: wild elepahants athirappilly vettilappara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here