Advertisement

സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെ.എസ്.യു പ്രവർത്തകർ

March 7, 2024
Google News 1 minute Read
KSU activists burnt the photo of Padmaja Venugopal

സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ് യു പ്രവർത്തകർ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ.

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജ വേണു​ഗോപാൽ അല്പം മുമ്പാണ് ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അം​ഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു.

കോൺഗ്രസ്‌ ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ല. തന്റെ പിതാവും കോൺഗ്രസ്സിനോട് അസംതൃപ്തൻ ആയിരുന്നു. കോൺഗ്രസ്‌ പാർട്ടിയിൽ ശക്തമായ നേതൃത്വം ഇല്ല. മോദി ശക്തനായ നേതാവാണ്. തന്റെ പരാതികൾക്ക് നേതൃത്വത്തിൽ നിന്നും പ്രതികരണം ലഭിച്ചില്ല. തന്നെ ദ്രോഹിച്ചവരുടെ പേരുകൾ ഒരിക്കൽ താൻ വെളിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.

കുറേ കാലമായി കോൺഗ്രസിൽ അവഗണന നേരിടുന്നു. പലതവണ പരാതി നൽകിയതാണ്. രാഷ്ട്രീയം അവസാനിപ്പിച്ച് പോയാലോ എന്ന് വരെ ചിന്തിച്ചു. മോദിജിയുടെ കഴിവും നേതൃപാഠവവും എന്നും എന്നെ ആകർഷിച്ചിരുന്നു. അച്ഛൻ മരിച്ചപ്പോഴും ഞാൻ പാർട്ടി വിട്ടിരുന്നില്ല. മോദിജി കരുത്തനായ നേതാവാണെന്ന ഒറ്റ കാരണത്താലാണ് താൻ BJPയിൽ എത്തിയതെന്നും അവർ പറഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here