Advertisement

രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണം; മുഖ്യമന്ത്രി

March 7, 2024
Google News 0 minutes Read
There should be left presence in Lok Sabha; PINARAYI VIJAYAN

രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ 11 മുൻ മുഖ്യമന്ത്രിമാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുകയാണ്. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും വാദ്​ഗാനം നൽകുകയാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലിൻ കഷ്ണം സ്വീകരിക്കാൻ ഓടുന്നവരെ പോലെ കോൺഗ്രസിലെ ചിലർ ബിജെപിക്ക് പിന്നാലെ ഓടുകയാണ്. കോൺഗ്രസുകാർ ജയിച്ചാൽ കോൺഗ്രസായി നിൽക്കുമോ. ആർക്കെങ്കിലും അതിന് ഗ്യാരണ്ടി പറയാൻ കഴിയുമോ?. ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേട് ഉണ്ടാക്കുന്ന വിഭാഗമായി കോൺഗ്രസ് മാറി. ഗോവയിൽ ഇക്കാര്യങ്ങൾ കണ്ടു, ഹിമാചലിലും തനിയാവർത്തനമാണ്.

സംസ്ഥാനത്ത് ഒരാൾ പരസ്യമായി ഇന്ന് ബിജെപിയിലേക്ക് ചേർന്നല്ലോ. വിലപേശൽ നടക്കുകയാണ്. ഇതിൽ വിലയുറപ്പിച്ചവരുമുണ്ട്. പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരുമുണ്ട്. ഒരു കോൺഗ്രസുകാരനെ എങ്ങനെയാണ് വിശ്വസിച്ച് വിജയിപ്പിക്കുക.
വേണ്ടി വന്നാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ ആളെ മറന്നോ എന്നും സുധാകരനെ ഉന്നമിട്ട് മുഖ്യമന്ത്രി ചോദിച്ചു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here