Advertisement

തിരുവനന്തപുരത്ത് കഞ്ചാവ് വേട്ട; 5 പേർ പിടിയിൽ

March 8, 2024
Google News 1 minute Read
Ganja Poaching in Thiruvananthapuram; 5 people arrested

തിരുവനന്തപുരം ചൊവ്വരയിൽ കഞ്ചാവ് വേട്ട. 4 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ. നെയ്യാറ്റിൻകര എക്സൈസും മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തമിഴ്നാട്ടിൽ നിന്ന് കോവളത്തേക്ക് കാറിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ചൊവ്വാരയിൽ തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. കാട്ടാക്കട സ്വദേശി ശരത് (26), പേരേക്കോണം സ്വദേശികളായ വിഷ്ണു (23), ശ്രീരാഗ് (27), അജി ജോർജ് (28), പാറശ്ശാല സ്വദേശി വിവിൻ (26) എന്നിവരാണ് അറസ്റ്റിലായത്.

പാച്ചല്ലൂർ, വെങ്ങാനൂർ, വിഴിഞ്ഞം, കോവളം, തീരദേശ മേഖലകളിൽ ചെറു പൊതികളിലാക്കി വിൽപന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ എക്സൈസിനോട് പറഞ്ഞു. കാട്ടാക്കട, ആര്യനാട്, നെടുമങ്ങാട് എന്നിവിടങ്ങളിൽ സംഘം കഞ്ചാവ് വിൽപന നടത്തുന്നുണ്ടോയെന്ന് എക്സൈസ് അന്വേഷിക്കുന്നുണ്ട്.

Story Highlights: Ganja Poaching in Thiruvananthapuram; 5 people arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here