‘പത്മജ വേണുഗോപാൽ ലോക്സഭയിലേക്ക് മത്സരിക്കില്ല; കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങും’; ഡോ. വി വേണുഗോപാൽ

പത്മജ വേണുഗോപാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഭർത്താവ് ഡോ. വി വേണുഗോപാൽ. ഇക്കാര്യം ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കെ മുരളീധരനെതിരെ പ്രചാരണത്തിനിറങ്ങുമെന്നും ഇനി രാഷ്ട്രീയം ബിജെപി തന്നെയാണെന്നും വി വേണുഗോപാൽ പറഞ്ഞു.
ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭേദമായി വരികയാണ്. അതിനാൽ എല്ലായിടത്തും ഓടി നടന്ന് പ്രചാരണത്തിന് ഇറങ്ങാൻ പറ്റിലെന്ന് അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശത്തിനെ വി വേണുഗോപാൽ വിമർശിച്ചു. രാഹുലിന്റെ പാരമ്പര്യമാണ് അത്തരത്തിലുള്ള പരാമർശത്തിന് കാരണം. രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശൂരിലേക്ക് കെ മുരളീധരൻ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ ബിജെപി ആവശ്യപ്പെട്ടാൽ ഉറപ്പായും പ്രചാരണത്തിനിറങ്ങുമെന്ന് വേണുഗോപാൽ വ്യക്തമാക്കി. ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ കരുണാകരന്റെ രാഷ്ട്രീയ തട്ടകത്തിൽ തന്നെ നിന്ന് ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് കോൺഗ്രസ് നിലപാട്.
Story Highlights: Padmaja Venugopal will not contest the Lok Sabha elections says V Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here