കോൺഗ്രസിൻ്റെ ദേശീയ മുഖമായ നേതാവിനെ വെറും കേരള കോൺഗ്രസുകാരനാക്കാൻ ശ്രമം’; ആനി രാജ

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ. നിർണായക തെരഞ്ഞെടുപ്പിനെ കോൺഗ്രസ് ലാഘവത്തോടെ കാണുന്നുവെന്ന് വിമർശനം. ഇതിൻ്റെ ഉത്തമ ഉദാഹരണമാണ് രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതെന്നും ആനി രാജ 24 നോട് പറഞ്ഞു.
രാജ്യം എങ്ങോട്ട് പോയാലും ജനങ്ങൾ പ്രതിസന്ധിയിലായാലും ഒരു സീറ്റ് നേടുകയാണ് കോൺഗ്രസിൻ്റെ ലക്ഷ്യം. വയനാട്ടിലെ സ്ഥാനാർത്ഥി കാര്യത്തിൽ എഐസിസിക്ക് പിഴവ് പറ്റി. ദേശീയതലത്തിൽ കോൺഗ്രസ് മുഖമായ നേതാവിനെ വെറും കേരള കോൺഗ്രസുകാരൻ ആക്കി മാറ്റിയെന്നും ബിജെപി ഇത് പ്രചരണ ആയുധമാക്കിയാൽ ഉത്തരവാദിത്വം കോൺഗ്രസിനാണെന്നും ആനി രാജ.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം രാഹുൽ ഗാന്ധിയെ കേരള കോൺഗ്രസുകാരൻ ആക്കാൻ ശ്രമിക്കുകയാണ്. കോൺഗ്രസിന് അവരുടെ സ്ഥാനാർത്ഥിയെ നിർത്താൻ സ്വാതന്ത്ര്യമുണ്ട്. പക്ഷേ കാര്യങ്ങൾ മുൻകൂട്ടി കാണാൻ ദീർഘവീക്ഷണം ഉണ്ടാകണം. ഇടതുപക്ഷം നേരത്തെ തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതാണ്. ജനാധിപത്യത്തിൽ കുത്തക എന്നതില്ലെന്നും ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്നും ആനി രാജ 24 നോട് പറഞ്ഞു.
Story Highlights: Annie Raja against congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here