ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

ബിഡിജെഎസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയാണ് പ്രഖ്യാപനം നടത്തുക. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളിലാണ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
ഇന്നലെ ചേർന്ന എക്സിക്യൂട്ടീവിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായി. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി തന്നെ മത്സരിച്ചേക്കും. ചാലക്കുടിയിൽ റബ്ബർ ബോർഡ് വൈസ് ചെയർമാനും സംസ്ഥാന ഉപാധ്യക്ഷനുമായ ഉണ്ണികൃഷ്ണൻ ചാലക്കുടി സ്ഥാനാർത്ഥിയായേക്കും. മാവേലിക്കരയിൽ കെപിഎംഎസ് നേതാവ് ബൈജു കലാശാല സ്ഥാനാർത്ഥിയാവും.
ഇടുക്കി സീറ്റിൽ മുതിർന്ന നേതാക്കളായ സിനിൽ മുണ്ടപ്പള്ളി, കെ പത്മകുമാർ എന്നിവരെയാണ് പരിഗണിക്കുന്നത്. ബിജെപിയുമായി ആലോചിച്ചായിരിക്കും ബിഡിജെഎസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Story Highlights: BDJS candidates will be announced today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here