Advertisement

കോഴ ആരോപണം; കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു

March 9, 2024
2 minutes Read

കോഴ ആരോപണത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെച്ചു. ഇന്നലെ നടന്ന മാര്‍ഗം കളി മത്സരത്തിലാണ് കോഴ ആരോപണം. കഴിഞ്ഞദിവസമാണ് കലോത്സവം തുടങ്ങിയത്. അഞ്ചു ദിവസം നീളുന്ന കലോത്സവത്തിനിടെയാണ് കോഴ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നേരത്തെ കലോത്സവത്തിന്റെ പേര് സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. ഇന്‍തിഫാദ എന്ന പേരായിരുന്നു വിവാദത്തിനിടയാക്കിയത്. കലോത്സവത്തിന് നല്‍കിയിരിക്കുന്ന ‘ഇന്‍തിഫാദ’ എന്ന പേര് നീക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Story Highlights: Kerala University Arts Festival has been suspended due to bribe allegations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top