കട്ടപ്പന ഇരട്ടക്കൊലപാതകം; വീടിന്റെ തറ പൊളിച്ച് പരിശോധിക്കും; ദുരൂഹത നീക്കാൻ പൊലീസ്
കട്ടപ്പനയിൽ മോഷണക്കേസ് പ്രതി രണ്ട് പേരെ കൊലപ്പെടുത്തിയെന്ന സംശയത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇരട്ടക്കൊലപാതകം നടന്നെന്ന് സംശയിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മോഷണക്കേസിൽ റിമാൻഡിലായ നിതീഷിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നിതീഷിനെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാൽ വിശദമായി ചോദ്യം ചെയ്യും.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികൾ താമസിച്ചിരുന്ന വീട്ടിൽ പൊലീസ്, സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇരട്ടക്കൊലപാതകം നടന്നെന്ന സംശയത്തിലേക്ക് എത്തിയത്.
Read Also : സിദ്ധാര്‍ത്ഥന്റെ മരണം; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്
വിഷ്ണുവിന്റെ സഹോദരിയിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ഈ സമയത്ത് വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരെ മൊചിപ്പിച്ചതിന് പിന്നാലെയാണ് കൊലപതാക വിവരം പുറത്തറിയുന്നത്.
ആറുമാസം മുമ്പ് ഇവരുടെ അച്ഛൻ വിജയനും നിതീഷും തമ്മിലുണ്ടായി അടിപിടിയിൽ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും മൊഴി നൽകിയിട്ടുണ്ട്. വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് വിവരം.
Story Highlights: Police begin probe into twin murder case in Kattappana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here