Advertisement

‘സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ BJPയില്‍ എത്തുന്നത്; ഇത്തവണയും ഒരു സീറ്റും ലഭിക്കില്ല’; എകെ നസീര്‍

March 10, 2024
Google News 2 minutes Read

കേരളത്തില്‍ ഇത്തവണയും ഒരു സീറ്റും ലഭിക്കില്ലെന്ന് ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന എകെ നസീര്‍. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബിജെപിയില്‍ എത്തുന്നതെന്ന് എകെ നസീര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. തൃശൂരില്‍ സുരേഷ്‌ഗോപി വിജയിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയിലേക്ക് വരുന്നയാളുകള്‍ക്ക് കേരള ഘടകവുമായി യാതൊരു ബന്ധവുമില്ലാത്തയാളുകളാണ്. അതുകൊണ്ട് കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ അംഗീകാരം ഇവര്‍ക്കാകും ലഭിക്കില്ല. അനില്‍ ആന്‍ണി, പത്മജ, പിസി ജോര്‍ജ് എന്നിവര്‍ക്കൊന്നും പ്രവര്‍ത്തകരുടെ അംഗീകാരം ലഭിക്കില്ല. കേരള ഘടകത്തിന്റെ അംഗീകാരമില്ലാതെ കേന്ദ്രം കെട്ടിയിറക്കുന്ന നേതാക്കളാണെന്ന് എകെ നസീര്‍ പറഞ്ഞു.

സുരേഷ് ഗോപിയെ ഒരു ക്രൗഡ് പുള്ളറായി ഉപയോഗിക്കമെന്നല്ലാതെ ആത്യന്തികമായി ഒരു രാഷ്ട്രീയക്കാരനല്ലെന്ന് നസീര്‍ പറഞ്ഞു. സുരേഷ് ഗോപി ഒരു സിനിമ താരമെന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിക്കുന്ന താരവുമല്ലെന്ന് അദ്ദേഹം പറയുന്നു. ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഭാരവാഹിയുമായിരുന്നു എ കെ നസീര്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എകെജി സെന്ററില്‍ വച്ച് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ന്യൂനപക്ഷങ്ങളോട് ബിജെപി നല്ല രീതിയില്‍ അല്ല പെരുമാറുന്നതെന്നും അതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും എ കെ നസീര്‍ പറഞ്ഞു.

Story Highlights: Former BJP leader AK Naseer who joins CPIM against BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here