Advertisement

മാലിദ്വീപിലെ ജനതയുടെ പേരില്‍ ഇന്ത്യയോട് ക്ഷമചോദിക്കുന്നു; മാലിദ്വീപ് മുന്‍ പ്രസിഡന്റ്

March 10, 2024
Google News 3 minutes Read
People of Maldives are sorry Former prez Mohamed Nasheed says to India

ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ മാലിദ്വീപ് ജനതയുടെ പേരില്‍ ഇന്ത്യയോട് മാപ്പറിയിച്ച് മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ്. ഇന്ത്യയോട് മാലിദ്വീപിന്റെ പേരില്‍ ക്ഷമാപണം നടത്തുന്നതായും ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ തുടര്‍ന്നും മാലിദ്വീപ് സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര ഉലച്ചില്‍ മാലിദ്വീപിനെ വലിയ തോതില്‍ ബാധിക്കുന്നതായും ഇന്ത്യയില്‍ തുടരുന്ന നഷീദ് മാധ്യമങ്ങളോട് പറഞ്ഞു. ( People of Maldives are sorry Former prez Mohamed Nasheed says to India)

മെയ് 10നകം എല്ലാ ഇന്ത്യന്‍ സൈനികരെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇത്തരമൊരു പ്രസ്താവന മാലിദ്വീപ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോള്‍ പോലും ഇന്ത്യ സംയമനം പാലിച്ചെന്നും യാതൊരുവിധ അധികാര പ്രയോഗത്തിനും മുതിരാതെ ഇന്ത്യ ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് സംസാരിക്കുകയായിരുന്നെന്നും മുഹമ്മദ് നഷീദ് ഇന്ത്യയില്‍ പറഞ്ഞു. അവധിക്കാലം ആഘോഷിക്കാന്‍ ഇന്ത്യയില്‍ എത്തുന്ന പുതിയ സഞ്ചാരികളെ മുന്‍പുണ്ടായിരുന്ന അതേ ഊഷ്മളതയോടെ തന്നെ വരവേല്‍ക്കുമെന്നും മുഹമ്മദ് നഷീദ് കൂട്ടിച്ചേര്‍ത്തു.

Read Also : പ്രധാനമന്ത്രിയാകേണ്ടയാൾ കേരളത്തിൽ മത്സരിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് പന്ന്യൻ രവീന്ദ്രൻ; ഇന്ത്യ മുന്നണി കേരളത്തിലില്ലെന്ന് ടി സിദ്ദിഖ്

അതേസമയം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഉലഞ്ഞതോടെ മാലിദ്വീപുമായി ചൈന സൈനിക കരാര്‍ ഒപ്പുവച്ചിരുന്നു. കരാറുകളിലൊന്നിലെ വ്യവസ്ഥകള്‍ അനുസരിച്ച് മാലദ്വീപിന് ഒരു ചെലവും കൂടാതെ സൈനിക സഹായം നല്‍കുമെന്ന് ചൈന വ്യക്തമാക്കി. മാലദ്വീപ് പ്രതിരോധ മന്ത്രാലയം ഇതുവരെ സഹായത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Story Highlights: People of Maldives are sorry Former prez Mohamed Nasheed says to India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here