‘ഷമ മുഹമ്മദിനും രമ്യ ഹരിദാസിനും ബിജെപിയിലേക്ക് സ്വാഗതം’; ബി ഗോപാലകൃഷ്ണൻ

ഷമ മുഹമ്മദിനെ സ്വാഗതം ചെയ്‌ത് ബിജെപി. ഷമ മുഹമ്മദിനും രമ്യ ഹരിദാസിനും ബിജെപിയിലേക്ക് വരാം. പത്മജ വേണുഗോപാലിനെ ബിജെപി സംരക്ഷിക്കും. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് എത്തും. ബിജെപിയുടെ വാതിൽ ഷമ മുഹമ്മദിനും വേണ്ടി വന്നാൽ രമ്യ ഹരിദാസിനുമായി തുറന്നുനൽകുമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
ഷമ മുഹമ്മദിനെതിരെ അധിക്ഷേപിച്ച് കെ സുധാകരൻ. ഷമ മുഹമ്മദ് പാർട്ടിയിൽ ആരുമല്ലെന്നാണ് കെ സുധാകരൻ പറയുന്നത്. ഷമ മുഹമ്മദ് പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം എന്നാണ് സുധാകരൻ പറഞ്ഞത്.
അതേസമയം ലോക്‌സഭാ ഇലക്ഷന് കോൺഗ്രസ് സ്ഥാനാർഥികളായി വനിതകളെ പരിഗണിച്ചില്ലെന്നാണ് ഷമ മുഹമ്മദ് പറഞ്ഞത്. ന്യൂനപക്ഷത്തിനും നല്ല പരിഗണന ലഭിച്ചില്ല എന്നും ഷമ മുഹമ്മദ് ആരോപിച്ചു. കേരളത്തിൽ 51 ശതമാനം സ്ത്രീകളുണ്ട്. സ്ത്രീകൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണം എന്നും സ്ത്രീകളെ തോൽപ്പിക്കുകയും ചെയ്യരുതെന്നും ഷമ മുഹമ്മദ് പറഞ്ഞിരുന്നു.
Story Highlights: BJP Welcomes Shama Muhammad and Ramya Haridas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here