Advertisement

തമിഴ്നാട്ടിൽ കൊലക്കേസ് പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു

March 11, 2024
2 minutes Read

തമിഴ്നാട് തിരുനെൽവേലിയിൽ കൊലക്കേസ് പ്രതി പൊലീസ് വെടിയേറ്റ് മരിച്ചു. തിരുനെൽവേലി തിരുഭുവൻ സ്വദേശി പേച്ചുദരൈയാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ചന്ദ്രുവിനെ പൊലീസ് അറസ്റ്റു ചെയ്തു. നടുറോഡിൽ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെച്ചത്.

റോഡ് നിർമാണ തൊഴിലാളിയായ വിരുദുനഗർ സ്വദേശി കറപ്പസ്വാമിയെ കൊലപ്പെടുത്തിയ ശേഷം, സമീപത്തുണ്ടായിരുന്ന കാറിൻ്റെ ഗ്ളാസും പ്രതികൾ തകർത്തു. തുടർന്ന് സർക്കാർ ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ വെട്ടാനും ശ്രമിച്ചു. അത് തടയാൻ ശ്രമിച്ച പൊലിസ് കോൺസ്റ്റബിൾ സെന്തിൽ കുമാറിനെയും പ്രതികൾ വെട്ടി.

ഇതേതുടർന്നാണ് കൂടുതൽ പൊലീസ് സംഘമെത്തി പേച്ചുദുരയെ കാലിന് വെടിവെച്ച് പിടികൂടിയത്. തിരുനെൽവേലി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് പ്രതി മരിച്ചത്. എൻകൗണ്ടർ അല്ലെന്നും വെടിവച്ചത് കാലിന് മാത്രമാണെന്നും പൊലീസ് വിശദീകരിച്ചു.

Story Highlights: Gangster accused of murder and shot at by police in Tirunelveli, dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top