Advertisement

സിഎഎക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളി വിദ്യാർത്ഥികൾ കസ്റ്റഡിയില്‍

March 12, 2024
Google News 2 minutes Read

പൗരത്വ നിയമത്തിനെതിരെ വിദ്യാർത്ഥി യുവജന സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം.ഡൽഹി സർവകലാശാലയിൽ പ്രതിഷേധിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വത്തെ മധുവുമായി ബന്ധിപ്പിക്കുന്നത് ഭരണഘടന വിരുദ്ധമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ .അതേസമയം രാജ്യ താത്പര്യം മുൻനിർത്തിയാണ് പൗരത്വ നിയമം നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവർത്തിച്ചു

2019 ന് സമാനമായ പ്രതിഷേധമാണ് രാജ്യവ്യാപകമായി രൂപപ്പെടുന്നത്.വിദ്യാർത്ഥി യുവജന സംഘടനകൾ തെരുവിൽ ഇറങ്ങി.എംഎസ്എഫ്,എസ്ഐഒ, ഐസ തുടങ്ങി വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.മലയാളികൾ ഉൾപ്പെടെ 150
ഓളം വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.ക്യാമ്പസിനകത്ത് കയറിയായിരുന്നു പൊലീസ് നടപടി.

ചെന്നൈയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ചെപ്പോക്ക് പ്രസിഡൻസി കോളജിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.വിവിധ യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്.അസമിൽ വിദ്യാർത്ഥി സംഘടനകൾ വിജ്ഞാപനം കത്തിച്ചു.സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.അതിനിടെ പൗരത്വനിയമത്തെ ന്യായീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിഷേധങ്ങൾക്കെതിരെ രംഗത്തെത്തി.അഭയാർത്ഥികളോടുള്ള ഇഷ്ടമല്ല പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പൗരത്വ നിയമത്തെ എതിർക്കുന്ന സംസ്ഥാനങ്ങളുടെ അധികാരത്തെ കവർന്നെടുക്കുന്നതാണ് കേന്ദ്രത്തിന്റെ ചട്ടമെന്നും വിജ്ഞാപനമിറക്കിയ സമയവും സംശയാസ്പദമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വിമർശിച്ചു.

Story Highlights: CAA, Delhi University witness protests; 5 Malayali students taken into custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here