കേരളത്തിലും സിഎഎ നടപ്പിലാക്കും, കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല; കെ സുരേന്ദ്രൻ

കേരളത്തിലും സിഎഎ നടപ്പിലാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അത് കളക്ടർമാർ ചെയ്തുകൊള്ളും മുഖ്യമന്ത്രി പേടിക്കേണ്ട. സി എ എ യുടെ പേരിൽ എൽ ഡി എഫും യു ഡി എഫും ജനങ്ങളെ ഭിന്നിപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിക്കുന്നു.
ആരുടേയും പൗരത്വം എടുത്ത് കളയാൻ വേണ്ടിയല്ല. നാല് വോട്ട് കിട്ടാൻ കബളിപ്പിക്കുന്നു. പിണറായി വിജയനും സർക്കാരിനും ഇക്കാര്യത്തിൽ എന്താണ് ചെയ്യാനുള്ളത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം. കേരളത്തിലും ഇത് നടപ്പിലാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ല. കൊല്ലത്ത് കോൺസൻട്രേഷൻ ക്യാമ്പ്. സി എ എ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ കാണിക്കുന്നത് വഞ്ചന. കേന്ദ്രം എന്ത് പറഞ്ഞാലും ആദ്യം നടപ്പിലാക്കുന്നത് കേരളത്തിൽ. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാനിൽ അടക്കം മുസ്ലീം വിഭാഗം മതത്തിൻ്റെ പേരിൽ പീഡനം നേരിടുന്നില്ല. സുരേഷ് ഗോപി പ്രചാരണത്തിൽ ആള് കുറവെന്ന് അല്ല പറഞ്ഞതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: CAA Will come into act in Kerala K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here