Advertisement

പരത്വ ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളി; DYFI നിയമപരമായി നേരിടുമെന്ന് എ എ റഹീം

March 12, 2024
Google News 1 minute Read

പരത്വ ഭേദഗതി നിയമം ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് എ എ റഹീം എം പി. ഡി വൈ എഫ് ഐ ശക്തമായ എതിർക്കും..പൗരത്വത്തിന് മതം മാനദണ്ഡമാകുന്നത് മതനിരപേക്ഷതയെ തകർക്കും. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഡി വൈ എഫ് ഐ നിയമപരമായി നേരിടും.സുപ്രിം കോടതിയെ സമീപിച്ചേക്കും.

മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ പൗരത്വ ഭേദഗതിയെ എതിർക്കുമോ എന്നും എ എ റഹീം ചോദിച്ചു. കേരള സർക്കാർ ഉയർത്തിപ്പിടിക്കുന്ന ഈ വിഷയത്തിലുള്ള നിലപാട് കോൺഗ്രസ് പിന്തുടരണം. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം. ഒന്നിനോടും ആരോടും യോജിപ്പില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ്. കെ പി സി സി പ്രസിഡന്റിനോട് പോലും യോജിപ്പില്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത സംഭവത്തിൽ നിയമ വിരുദ്ധമായതിനാലാണ് കേസെടുക്കുന്നത്. അത് സ്വാഭാവികമായ നിയമപരമായ നടപടി.ആദ്യം ഒരു കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ പോയി. പിന്നെ മറ്റൊരു നേതാവിന്റെ മകൾ പോയി.

ഇക്കാര്യത്തിൽ ജെൻഡർ ഇക്വാളിറ്റി സൂക്ഷിക്കുന്നവരാണ് കോൺഗ്രസ് എന്നും എ എ റഹീം പരിഹസിച്ചു. അനിൽ ആന്റണിയുടെ കാവിക്കൊടി പാറിച്ചുള്ള ഡാൻസ് കണ്ട് സമുന്നതനായ ഒരു കോൺഗ്രസ് നേതാവിന്റെ രോമം എണീറ്റ് നിന്നിട്ടുണ്ടാകുമെന്നും എ എ റഹീം വ്യക്തമാക്കി.

Story Highlights: DYFI Against CAA Bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here