Advertisement

പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലി തർക്കം; കണ്ണൂർ ചെറുപുഴയിൽ സിപിഐഎം – കോൺഗ്രസ് സംഘർഷം

March 12, 2024
Google News 1 minute Read
Lok Sabha Election 2024; CPIM-Congress conflict kannur

കണ്ണൂർ ചെറുപുഴയിൽ സിപിഐഎം – കോൺഗ്രസ് സംഘർഷം. സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് പാർട്ടികൾ തമ്മിൽ തർക്കമുണ്ടായത്. പൊലീസ് ഇടപെട്ട് ചർച്ച നടത്തുന്നതിനിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. ചെറുപുഴ മേലെ ബസാറിലാണ് തർക്കമുണ്ടായത്. പൊലീസ് സ്ഥലത്ത് എത്തി ക്യാമ്പ് ചെയ്യുകയാണ്.

മേലേ ബസാറിൽ കാസർ​ഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണൻ മാസ്റ്ററുടെ പ്രചാരണ ബോർഡ് സ്ഥാപിച്ചിരുന്നു. അതിനോട് ചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ ബോർഡും കോൺ​ഗ്രസ് പ്രവർത്തകർ സ്ഥാപിച്ചു. ഈ 2 ബോർഡുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഏറ്റുമുട്ടലുമുണ്ടായത്. പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here