Advertisement

‘മോദി സമരച്ചൂടറിയും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പന്തം കൊളുത്തി പ്രതിഷേധിക്കും’; വി കെ സനോജ്

March 12, 2024
Google News 1 minute Read
VK Sanoj DYFI criticizes Yuvam Conclave and Narendra Modi

പൗരത്വ ഭേദഗതി നിയമത്തെ ജീവന്‍ കൊടുത്തും ചെറുത്ത് തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . മോദി യുവതയുടെ സമരച്ചൂടറിയുമെന്നും ഡിവൈഎഫ്‌ഐ രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകും . മുഴുവന്‍ ബ്ലോക്ക് കേന്ദ്രത്തിലും നൈറ്റ് മാര്‍ച്ച് നടത്തും . പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കും.

നിയമത്തിനെതിരെ തുടര്‍ന്നും ശക്തമായ സമരം നടത്തുമെന്നും വി കെ സനോജ് പറഞ്ഞു .വിഭജിച്ച് ഭരിക്കാൻ ശ്രമിച്ചവരെ യോജിച്ച ചെറുത്ത് നിൽപ്പിലൂടെ തറപറ്റിച്ചതാണ് നമ്മുടെ നാടിന്റെ ചരിത്രം. ഇന്ത്യൻ ജനതയെ വിഭജിക്കുന്ന നീക്കങ്ങൾക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് എല്ലാ മനുഷ്യരും അണിനിരക്കേണ്ട സമയമാണിതെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചത്

മതത്തിന്റെ അടിസ്ഥാനത്തിൽ ജനതയെ വിഭജിക്കുന്ന പൗരത്വ നിയമഭേദഗതി പ്രാബല്യത്തിൽ വരുത്തിയ മോദി സർക്കാർ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ ശക്തമായ പോരാട്ടം നടത്തും.
തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കുന്ന സന്ദർഭത്തിൽ സകല മേഖലകളിലും പരാജയപ്പെട്ട് ജനരോഷം നേരിടുന്ന മോദി സർക്കാർ മതവർഗ്ഗീയതയുടെ കാർഡ് ഇറക്കി കളിക്കുകയാണ്.ഇലക്ട്രറൽ ബോണ്ട് മറയാക്കി ബി.ജെ.പി. നടത്തിയ പെരുംകൊള്ള നാളെ പുറത്ത് വരാനിരിക്കെ ജനശ്രദ്ധ തിരിച്ച് വിടാനുള്ള കുടിലബുദ്ധി കൂടി ഇതിനു പിന്നിലുണ്ട്.
വിഭജിച്ച് ഭരിക്കാൻ ശ്രമിച്ചവരെ യോജിച്ച ചെറുത്ത് നിൽപ്പിലൂടെ തറപറ്റിച്ചതാണ് നമ്മുടെ നാടിന്റെ ചരിത്രം. ഇന്ത്യൻ ജനതയെ വിഭജിക്കുന്ന നീക്കങ്ങൾക്കെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിന് എല്ലാ മനുഷ്യരും അണിനിരക്കേണ്ട സമയമാണിത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കപ്പെടുന്ന CAA നടപ്പാക്കുന്നതിനെതിരെ സംസ്ഥാനത്താകമാനം അതിശക്തമായ പ്രക്ഷോഭത്തിന് ഡി.വൈ.എഫ്.ഐ നേതൃത്വം നൽകുമെന്ന്
DYFI സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്
സെക്രട്ടറി വി.കെ സനോജ്
എന്നിവർ പ്രസ്താവിച്ചു.

Story Highlights: V K Sanoj Against CAA Bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here