Advertisement

72 മണ്ഡലങ്ങളിലേക്കുള്ള സീറ്റുകള്‍ കൂടി പ്രഖ്യാപിച്ച് ബിജെപി; കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പേര് രണ്ടാം ഘട്ട പട്ടികയിലില്ല

March 13, 2024
Google News 3 minutes Read
bjp releases second list of 72-candidates for Loksabha election 2024

പൊതുതെരഞ്ഞെടുപ്പിന് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 72 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരി നാഗ്പൂരിലും അനുരാഗ്‌സിംഗ് ഠാക്കൂര്‍ ഹാമിര്‍പൂരിലും പ്രള്‍ഹാദ് ജോഷി ധാര്‍വാഡിലും മത്സരിക്കും. ഹരിയാന മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച മനോഹര്‍ലാല്‍ ഖട്ടര്‍ കര്‍ണാലില്‍ നിന്നാണ് ജനവിധി തേടുക. രണ്ടാം ഘട്ട പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളില്ല. 9bjp releases second list of 72-candidates for Loksabha election 2024)

കേരളത്തില്‍ നാല് സീറ്റുകളിലേക്കാണ് ബിജെപി ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഈ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളുണ്ടാകുമെന്ന ധാരണ ഇതോടെ തെറ്റി. പ്രധാനമായും ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടത്.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

കേന്ദ്രമന്ത്രി ത്രിവേന്ദ്ര സിങ് രാവത്ത് ഹരിദ്വാറില്‍ നിന്നും പിയുഷ് ഗോയല്‍ മുംബൈ നോര്‍ത്തില്‍ നിന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹാവേരിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേര്‍ന്ന അശോക് തന്‍വര്‍ സിര്‍സയില്‍ നിന്ന് മത്സരിക്കും. ദേവഗൗഡയുടെ മരുമകന്‍ ഡോ സിഎന്‍ മഞ്ജുനാഥ് ബംഗളൂരു റൂറലില്‍ നിന്നാണ് മത്സരിക്കുന്നത്. യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര ശിവമോഗയില്‍ നിന്ന് ജനവിധി തേടും. മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, അനന്ത് കുമാര്‍ ഹെഗ്‌ഡെ മുതലായ പ്രമുഖര്‍ക്ക് സീറ്റ് നല്‍കിയില്ല. മൈസൂരുവില്‍ പ്രതാപ് സിംഹയ്ക്കും സീറ്റ് നിഷേധിക്കപ്പെട്ടു. നളീന്‍ കുമാര്‍ കട്ടീലിനും ഇത്തവണ ബിജെപി സീറ്റ് നല്‍കിയിട്ടില്ല.

Story Highlights: bjp releases second list of 72-candidates for Loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here