Advertisement

ലീഡറുടെ പേര് അനാവശ്യമായി വലിച്ചിഴച്ചു; രാഹുലിന് അഹങ്കാരത്തിന്റെ സ്വരം; കെപിസിസി നേതൃയോഗത്തിൽ വിമർശനം

March 13, 2024
Google News 2 minutes Read
Criticism against Rahul Mamkootathil in KPCC meeting

പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തിൽ കെപിസിസി നേതൃയോഗത്തിൽ വിമർശനം. ശൂരനാട് രാജശേഖരനാണ് വിമർശനം ഉന്നയിച്ചത്. രാഹുലിന് അഹങ്കാരത്തിന്റെ സ്വരമെന്നും അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും രാജശേഖരൻ തുറന്നടിച്ചു.(Criticism against Rahul Mamkootathil in KPCC meeting)

വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്.

നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമായിരുന്നു കെപിസിസി നേതൃയോഗത്തിന്റെ അജണ്ട. കേന്ദ്രസർക്കാർ പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം പുറപ്പെടിവിച്ചതോടെയാണ് സിഎഎ വിരുദ്ധ സമരങ്ങൾ കൂടി അജണ്ടയിലേക്ക് വന്നത്. വിജ്ഞാപനത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സൻ പറഞ്ഞു.

Read Also ഇ.പി ജയരാജന്‍ സിപിഐഎമ്മിലേക്ക് ക്ഷണിച്ചു; തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിത്വം ഓഫര്‍ ചെയ്‌തെന്ന് ദീപ്തി മേരി വര്‍ഗീസ്

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചു വിശദമായ ചർച്ചയാണ് നേതൃയോഗത്തിലുണ്ടായത്. ഓരോ മണ്ഡലത്തിന്റേയും ചുമതല കെപിസിസി ഭാരവാഹികൾക്ക് നൽകി. വാർ റൂം പ്രവർത്തനം ഉൾപ്പെടെ ശക്തമാക്കും.

Story Highlights: Criticism against Rahul Mamkootathil in KPCC meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here