ലീഗിന്റെ വോട്ട് ഇത്തവണ കൃത്യമായി കൈപ്പത്തി ചിഹ്നിത്തിൽ വീഴില്ല : എ.കെ ബാലൻ

ലീഗിന്റെ വോട്ട് ഇത്തവണ കൃത്യമായി കൈപ്പത്തി ചിഹ്നിത്തിൽ വീഴില്ലെന്ന് എ.കെ ബാലൻ ട്വന്റിഫോറിനോട്. ലീഗിന്റെ 70 ശതമാനം അണികളും കോൺഗ്രസിന്റെ ഒപ്പം നിൽക്കാൻ മാനസികമായി വിയോജിപ്പുള്ളവരാണെന്നും ഒരു രൂപത്തിലും കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല എന്ന് അവർ ആത്മാർഥമായി വിശ്വസിക്കുന്നുവെന്നും എ.കെ ബാലൻ പറഞ്ഞു. അതുകൊണ്ട് അധികകാലം അവർക്ക് അതിൽ നിൽക്കാൻ പറ്റില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി. ( congress won’t get muslim league vote says ak balan )
സിഎഎ വിഷയത്തിലും എ.കെ ബാലൻ പ്രതികരിച്ചു. സിഎഎയുടെ അനുബന്ധമായി വരാൻ പോകുന്നത് പൗരത്വ രജിസ്റ്റർ വലിയ പ്രശനമാണെന്നും ഇവിടെയുള്ളവർ പൗരന്മാരാണെന്ന് നാളെ ആർഎസ്എസ്എസുകാരാണ് നിശ്ചയിക്കുകയെന്നും എ.കെ ബാലൻ പറഞ്ഞു. മതന്യൂനപക്ഷങ്ങൾ മാത്രമല്ല അതിൽ ആശങ്കപ്പെടേണ്ടതെന്നും എ.കെ ബാലൻ വ്യക്തമാക്കി.
ലീഗിനെ എൽഡിഎഫ് കൂട്ടുമോ എന്ന ചോദ്യത്തിനുള്ള മറുപടി ആ സമയത്ത് നൽകുമെന്ന് എ.കെ ബാലൻ ട്വന്റിഫോറിനോട് പറഞ്ഞു. ഔപചാരികമായി ലീഗ് ഒരു തീരുമാനം എടുത്താലല്ലേ ഞങ്ങൾക്ക് നിലപാട് പറയാൻ സാധിക്കൂവെന്നും യുഡിഎഫിൽ അധികകാലം നിൽക്കാൻ ലീഗിന് ആകില്ലെന്നും എ.കെ ബാലൻ ഉറപ്പിച്ച് പറഞ്ഞു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റും എൽഡിഎഫ് നേടുമെന്ന ശുഭാപ്തി വിശ്വാസവും എ.കെ ബാലൻ പങ്കുവച്ചു. മലപ്പുറത്ത് അടക്കം ലീഗ് വെള്ളം കുടിക്കുകയാണെന്നും പൊന്നാനിയിൽ നിന്നാൽ ജയിക്കില്ലായെന്ന് മനസ്സിലായതിനാലാണ് ഇ.ടി മലപ്പുറത്തേക്ക് മാറിയതെന്നും എ.കെ ബാലൻ പറഞ്ഞു. എങ്ങനെയെങ്കിലും വടകരയിൽ നിന്ന് ഒഴിവാകണമെന്ന് ആഗ്രഹിച്ചയാളായിരുന്നു മുരളി ഇപ്പൊ തൃശൂരിലേക്ക് വന്നു, രക്ഷപ്പെട്ടുവെന്ന് എ.കെ ബാലൻ പറഞ്ഞു. യഥാർഥത്തിൽ പത്മജയേക്കാൾ മുമ്പ് ബിജെപിയിലേക്ക് പോകാനിരുന്നത് മുരളിയായിരുന്നു. പത്മജ ബിജെപിയിലേക്ക് പോയത് മുരളി അറിഞ്ഞു കൊണ്ടാണെന്നും പത്മജ പലതും വെളിപ്പെടുത്താൻ ബാക്കി ഉണ്ടെന്നും എ.കെ ബാലൻ ചൂണ്ടിക്കാട്ടി. ചരിത്രത്തിലെ വലിയ വിജയം വടകരയിലുണ്ടാകുമെന്നും എ.കെ ബാലൻ ട്വന്റിഫോറിനോട് വ്യക്തമാക്കി.
Story Highlights: congress won’t get muslim league vote says ak balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here