Advertisement

സ്വർണവിലയിൽ വീണ്ടും വർധന; പവന് 200 രൂപ വർധിച്ചു

March 14, 2024
Google News 2 minutes Read
gold rate increased by 200Rs

സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6060 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 48480 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 20 രൂപ കൂടി, വില 5030 ൽ എത്തി. ( gold rate increased by 200Rs )

മാർച്ച് 9നാണ് സ്വർണവില സർവകാല റെക്കോർഡ് തൊട്ടത്. ഗ്രാമിന് 6075 രൂപയും, പവന് 48600 രൂപയുമാണ് സ്വർണത്തിന്റെ റെക്കോർഡ് വില.

അമേരിക്കൻ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന ഊഹാപോഹം പരന്നുതുടങ്ങിയിട്ട് നാളുകളേറെയായി. ഇന്ത്യയിൽ റിസർവ് ബാങ്ക് പോലെ അമേരിക്കയിൽ അടിസ്ഥാന നിരക്കുകളും ധനനയവുമൊക്കെ നിശ്ചയിക്കുന്ന കേന്ദ്ര ബാങ്കാണ് ഫെഡറൽ റിസർവ്. ആ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ നിയമ നിർമാണ സഭയിലൊരു പ്രസ്താവന നടത്തി. ഈ വർഷം തന്നെ നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന സൂചന ആ പ്രസംഗത്തിലുണ്ടായിരുന്നു. തൊട്ടു പിന്നാലെ അമേരിക്കൻ ബോണ്ടുകളുടെ ആദായ നിരക്കും ഡോളർ സൂചികയും ഇടിഞ്ഞു. അവിടെ ആദായം കുറയുമെന്ന് തോന്നിയതോടെ ആളുകൾ സ്വർണത്തിലേക്ക് തിരിഞ്ഞു. കൂട്ടമായി അവർ സ്വർണ നിക്ഷേപത്തിലേക്ക് തിരിഞ്ഞതോടെ സ്വർണ വില കൂടാൻ തുടങ്ങി. സ്വർണമാണ് സുരക്ഷിതമെന്ന തോന്നൽ നിക്ഷേപകരിലുണ്ടാക്കാൻ പവലിന്റെ പ്രസ്താവനയ്ക്ക് കഴിഞ്ഞെന്ന് ചുരുക്കം. ഈ വില വർധന കുറേ നാളുകൾ കൂടി തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

Story Highlights: gold rate increased by 200Rs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here