Advertisement

‘കൊല്ലം സ്‌ക്വാഡുമായി പ്രേമചന്ദ്രൻ; ഏകാന്ത ചന്ദ്രികയുമായി മുകേഷ്; കൊല്ലത്ത് ചൂടേറിയ പ്രചാരണം

March 15, 2024
2 minutes Read

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ‘പ്രേമലു’ തെരഞ്ഞെടുപ്പ് പോസ്‌റ്ററിന് പിന്നാലെ വീണ്ടും വ്യത്യസ്‌ത പോസ്‌റ്ററിറക്കി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ. ഇതും ആർഎസ്പി നേതാവും നിർമാതാവുമായ ഷിബു ബേബി ജോൺ തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവച്ചത്.

എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികളുമായി സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷും രംഗത്തുണ്ട്. സിനിമയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവേശമാണെന്നാണ് കൊല്ലത്തെ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം.

മുകേഷ് തന്റെ സിനിമകളുടെ പാട്ടുകളും സിനിമയുടെ പ്രസക്ത ഭാഗങ്ങളുമായാണ് സോഷ്യൽ മീഡിയ പ്രചാരണം. ഇന്നലെ കൊല്ലത്തെ കശുവണ്ടി ഫാക്ടറിയിൽ പ്രചരണത്തിനായി എത്തിയപ്പോൾ മുകേഷ് ഏകാന്ത ചാന്ദ്രികേ പാട്ടുപാടിയാണ് തൊഴിലാളികൾ വരവേറ്റത്.

മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്‍റെ പോസ്‌റ്റർ മാതൃകയിലാണ് ആർഎസ്‌പി പ്രേമചന്ദ്രന്‍റെ പുതിയ പോസ്‌റ്റർ. പ്രേമലു പോസ്‌റ്ററിന് പിന്നാലെ കൊല്ലം സ്ക്വാഡ് പോസ്‌റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നടുവെ ഓടണമല്ലോ. അങ്ങനെയാണ് പ്രചാരണത്തില്‍ വ്യത്യസ്‌തത കൊണ്ടുവരണമെന്നൊരാശയം പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞത്.

2019 ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും ഇത്തരത്തില്‍ സിനിമയുടെ പേരു കടമെടുത്ത് ഞാന്‍ പ്രകാശന്‍ എന്നൊരു പോസ്‌റ്റര്‍ തയ്യാറിക്കിയിരുന്നു.

കൊല്ലത്തിന്‍റെ പ്രേമലു എന്ന ക്യാച്ച് വേര്‍ഡോടെ രൂപകല്‍പ്പന ചെയ്‌ത ആ പോസ്‌റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കൊല്ലത്തിന്‍റെ പ്രേമലു എന്‍ കെ പ്രേമചന്ദ്രനെ വിജയിപ്പിക്കുക എന്നതാണ് പോസ്‌റ്റര്‍. പ്രേമചന്ദ്രന്‍റെ ചിത്രവും പാര്‍ട്ടി ചിഹ്നവും പോസ്‌റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലും സോഷ്യല്‍ മീഡിയ കമ്മിറ്റികള്‍ ആര്‍എസ്‌പി രൂപീകരിച്ചിട്ടുണ്ട്. പ്രേമലു ഹിറ്റായതോടെ അച്ചടിച്ചും ഈ പോസ്‌റ്റര്‍ ഇറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Story Highlights: Kollam Loksabha elections 2024 Mukesh N K Premachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top