Advertisement

വിധികർത്താവിന്റെ ആത്മഹത്യ; ഷാജിയെ യൂണിയന്‍ പ്രവര്‍ത്തകർ മര്‍ദിച്ചെന്ന വാദം തള്ളി

March 15, 2024
Google News 3 minutes Read
Shaji was not beaten up by union workers says Judges

കേരള സര്‍വകലാശാല കലോത്സവ വിവാദത്തില്‍ മര്‍ദന ആരോപണം തള്ളി മറ്റ് വിധികര്‍ത്താക്കള്‍. നൃത്തപരിശീലകന്‍ ജോമെറ്റിന്റെ ആരോപണം തള്ളി മാര്‍ഗംകളി മത്സരത്തിന്റെ മറ്റ് വിധികര്‍ത്താക്കള്‍ രംഗത്തെത്തി. യൂണിയന്‍ പ്രവര്‍ത്തകർ ഷാജിയെ മര്‍ദിച്ചിട്ടില്ലെന്ന് വിധികര്‍ത്താക്കളായ സിബിയും ഷിബുവും പ്രതികരിച്ചു. കോഴക്കേസിൽ പ്രതിയായ വിധികർത്താവാണ് പിഎൻ ഷാജി. കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയായിരുന്നെന്നാണ് വിധികര്‍ത്താക്കളുടെ നിലപാട്. ഷാജിയെ എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചത് കണ്ടെന്നായിരുന്നു ജോമെറ്റിന്റെ വെളിപ്പെടുത്തല്‍. കേസിലെ രണ്ടാം പ്രതിയാണ് ജോമെറ്റ്.(Shaji was not beaten up by union workers says Judges)

കേരള സർവകലാശാല യുവജനോത്സവം പൂർത്തിയാക്കാനാണ് സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം. സംഘർഷങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വൈസ് ചാൻസലുടെ നിർദേശപ്രകാരമാണ് കേരള സർവകലാശാല കലോത്സവം നിർത്തിവെച്ചത്. കലോത്സവം പൂർത്തീകരിക്കാൻ സർവകലാശാല ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. എവിടെവെച്ചാണ് കലോത്സവം പൂർത്തീകരിക്കുക എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. കലോത്സവ വേദിയിലുണ്ടായ പ്രതിഷേധങ്ങളും സംഘർഷങ്ങളും അന്വേഷിക്കാൻ പ്രത്യേക സമിതിയേയും സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി.

ഡോ. ഗോപ് ചന്ദ്രൻ, അഡ്വ. ജി മുരളീധരൻ, ആർ രാജേഷ്, ഡോക്ടർ ജയൻ എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കലോത്സവ മാന്വൽ ഭാവിയിൽ പരിഷ്കരിക്കണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരണം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് ഒരു സമിതിയെ രൂപീകരിക്കും. യൂണിയന്റെ കാലാവധി നീട്ടുന്നതിൽ പിന്നീട് തീരുമാനമെടുക്കും. കോൺഗ്രസ് മരണത്തെപ്പോലും രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു.

Read Also കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം; കോഴക്കേസിൽ കുറ്റാരോപിതര്‍ക്ക് മുൻകൂര്‍ ജാമ്യം

എന്നാൽ ഷാജിയെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചത് കണ്ടെന്ന് നൃത്ത പരിശീലകനും കേസിലെ രണ്ടാം പ്രതിയുമായ ജോമറ്റ് വെളിപ്പെടുത്തി. എസ് എഫ് ഐ പ്രവർത്തകർക്കെതിരെ പൊലീസിൽ സമീപിക്കുമെന്നും ജോമറ്റ് വ്യക്തമാക്കി. ഷാജിയെ മർദ്ദിച്ചിട്ടില്ലെന്നും യൂണിയൻ ഭാരവാഹികൾ കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും മറ്റ് വിധികർത്താക്കൾ പറഞ്ഞു.

കോഴ ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ വിധികർത്താവ് പിഎൻ ഷാജിയുടെ മൃതദേഹം സംസ്കരിച്ചു. അതേസമയം കോഴക്കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റിനും സൂരജിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

Story Highlights: Shaji was not beaten up by union workers says Judges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here