അനുവിന്റെ മരണത്തിന്റെ ചുരുളഴിയുന്നു; കൊലയ്ക്ക് പിന്നിൽ മുജീബ്; പ്രതി കൊടുംക്രിമിനൽ

കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ മരണത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബാണ് പിടിയിലായത്. ആഭരണങ്ങൾ കവരാനായി അനുവിനെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ( anu murder mystery unfolds )
അനുവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് കൊടും ക്രിമിനൽ ആണെന്നും പോലീസ് സ്ഥിരീകരിച്ചു. മോഷണം, ബലാൽസംഗം ഉൾപ്പെടെ 55 കേസുകളാണ് മുജീബിന്റെ പേരിൽ ഉള്ളത്.
പൊലീസ് പറയുന്ന വിവരങ്ങൾ ഇങ്ങനെ – മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി പ്രതി പേരാമ്പ്രയിൽ എത്തി. ധൃതിയിൽ നടന്നുവരികയായിരുന്ന അനുവിന് സഹായം വാഗ്ദാനം ചെയ്ത് വാഹനത്തിൽ കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ ഇടത്തുവച്ച് തോട്ടിലേക്ക് തള്ളിയിട്ടു. വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം ആഭരണങ്ങളുമായി രക്ഷപ്പെടു. സിസി ടി വി യിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. പേരാമ്പ്ര ഡിവൈ എസ്പിയുടെ നേതൃത്വതിൽ വിവിധ സ്‌ക്വഡുകളായായിരുന്നു അന്വേഷണം. നഷ്ടമായ ആഭരണങ്ങളെ കുറിച്ചും വ്യക്തമായ വിവരങ്ങൾ പൊലിസിന് ലഭിച്ചു.
Story Highlights: anu murder mystery unfolds
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here