Advertisement

ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നു; ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് RSS

March 17, 2024
Google News 2 minutes Read

ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നുവെന്ന് RSS. ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് RSS ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ പറഞ്ഞു. പരീക്ഷണങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി ആർഎസ്എസ് പ്രതിനിധിസഭ തെരെഞ്ഞെടുത്തതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. കഴിഞ്ഞ 3 ദിവസമായി നടക്കുന്ന ആർഎസ്എസ് പ്രതിനിധി സഭ ജനറൽ സെക്രട്ടറിയായി ദത്താത്രേയ ഹോസബലെ തെരെഞ്ഞടുത്തു. 2024 മുതൽ 2027 വരെ മൂന്ന് വർഷത്തേക്കാണ് തെരഞ്ഞെടുപ്പ്. 2021 മുതൽ അദ്ദേഹം സർകാര്യവാഹാണ്.

അതേസമയം ഇലക്ട്രൽ ബോണ്ടിൽ സുപ്രിം കോടതിയിൽ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2019 ൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഈ രേഖകൾ ഇന്നലെ കോടതി കമ്മീഷന് മടക്കി നൽകുകയും പ്രസിദ്ധീകരിക്കാൻ നി‍ര്‍ദ്ദേശം നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017-18 സാമ്പത്തിക വർഷം മുതലുള്ള രേഖകൾ പുറത്തു വിട്ടത്. 2019 മുതലുള്ള എസ്ബിഐ നല്കിയ ഇലക്ടറൽ ബോണ്ട് രേഖകൾ കഴിഞ്ഞ ദിവസം കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

2017-18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബിജെപിക്ക് ലഭിച്ചു. 2019 തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്. ഈ കാലയളവിൽ ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട്‌ ലഭിച്ചു. ഇതിൽ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ നിന്നായിരുന്നു.

Story Highlights: Dattatreya Hosabale About Electoral Bond

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here