Advertisement

മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല, ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്

March 17, 2024
Google News 3 minutes Read
Gurugram Man Kills Live In Partner For Refusing To Make Him Egg Curry

മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിൽ ക്ഷുഭിതനായി, യുവാവ് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി. ഗുരുഗ്രാമിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ( Gurugram Man Kills Live In Partner For Refusing To Make Him Egg Curry )

ഏഴ് മാസം മുൻപാണ് ആക്രി പെറുക്കി ഉപജീവനം നയിക്കുന്ന അഞ്ജലിയും ലല്ലൻ യാദവും ഒരുമിച്ച് താമസം തുടങ്ങുന്നത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ല്ലൻ യാദവ് ഒപ്പം താമസിപ്പിച്ചത്. ഇരുവരും തമ്മിൽ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായി. തനിക്കുവേണ്ടി മുട്ടക്കറിയുണ്ടാക്കാൻ ലല്ലൻ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടു. എന്നാൽ അഞ്ജലി അത് വിസമ്മതിച്ചു. മദ്യലഹരിയിലായിരുന്ന ലല്ലൻ പ്രകോപിതനാവുകയും അഞ്ജലിയെ ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയ ശേഷം ലല്ലൻ യാദവ് കടന്നു കളഞ്ഞു.

ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് 32 കാരിയായ അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പൊലീസ് കണ്ടെത്തിയത്. ആദ്യം മൃതദേഹം കണ്ടെത്തിയത് കെയർ ടേക്കറാണ്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ ലല്ലൻ യാദവ് പിടിയിലായി. അഞ്ജലി തന്റെ ഭാര്യയല്ലെന്നും ആറ് വർഷം മുൻപ് പാമ്പ് കടിയേറ്റ് തന്റെ ഭാര്യ മരിച്ചുവെന്നും ലല്ലൻ പൊലീസിനോട് വെളിപ്പെടുത്തി.

Story Highlights: Gurugram Man Kills Live In Partner For Refusing To Make Him Egg Curry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here