Advertisement

‘മോദി നല്ല നടൻ, ഇവിഎം ഇല്ലെങ്കിൽ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല’; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

March 17, 2024
1 minute Read
rahul gandhi criticizes modi evm bjp

ഇവിഎം ഇല്ലെങ്കിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി നല്ല നടനാണ്. രാജാവിന്റെ ആത്മാവ് ഇവിഎമ്മിൽ ആണെന്നും ഭാരത് ജോഡോ ന്യായ്‌ യാത്രയുടെ സമാപന വേദയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.

ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇവിഎം മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാനും വി വി പാറ്റ് എണ്ണാനും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അനുമതി ലഭിച്ചില്ല. ഇവിഎമ്മിൻ്റെ പരിമിതികൾ തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യമില്ല. ഒരു ശക്തിക്കെതിരെയാണ് നമ്മുടെ പോരാട്ടം. മോദിക്കോ ബിജെപിക്കോ എതിരെയല്ല. മോദി ആ ശക്തിയുടെ മുഖംമൂടി മാത്രമാണ്. മണിപ്പൂരിൽ ആ ശക്തി ആഭ്യന്തരയുദ്ധം നടത്തുന്നു. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് പാർട്ടി വിട്ടപ്പോൾ അദ്ദേഹം കരഞ്ഞു കൊണ്ട് സോണിയ ഗാന്ധിയോട് പറഞ്ഞത് തനിക്ക് ജയിലിൽ പോകാൻ ധൈര്യമില്ല എന്നാണ്. ഭയന്നിട്ടാണ് എല്ലാവരും പാർട്ടികൾ വിടുന്നത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ സത്യം പറയുന്നില്ല. ആശയവിനിമ സംവിധാനങ്ങളെ നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് ജനങ്ങളുമായി സംവദിക്കാൻ രാജ്യത്തുടനീളം യാത്ര നടത്തേണ്ടിവന്നത്. ശിവസേനയിലും എൻസിപിയിലും പിളർപ്പുണ്ടാക്കിയത് ഇഡിയെയും സിബിഐയെയും ഉപയോഗിച്ചാണ് എന്നും രാഹുൽ പറഞ്ഞു.

Story Highlights: rahul gandhi criticizes modi evm bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top