വയോധികയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി; ഒപ്പം മോഷണക്കേസുകളും; അനു കൊലപാതക കേസിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടിയത് സാഹസികമായി

പേരാമ്പ്ര അനു കൊലപാതകത്തിലെ പ്രതി മുജീബിനെ പൊലീസ് പിടികൂടിയത് അതി സാഹസികമായി. വീടിന്റെ വാതിൽ ചവിട്ടി പൊളിച്ചാണ് പ്രതിയെ വലയിലാക്കിയത്. വയോധികയെ ഓട്ടോയിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത മൂത്തേരി കേസിലെ ഒന്നാംപ്രതിയുമാണ് മുജീബ്. ( anu murder case mujeeb crime details )
നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി മുജീബ് റഹ്‌മാൻ കൊണ്ടോട്ടിയിലെ വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് വീട് വളഞ്ഞ ശേഷം കിഴ്‌പ്പെടുത്തി. ഓട് പൊളിച്ച് രക്ഷപ്പെടാൻ ശ്രമം നടന്നു. ഇതിനിടെ ഒരു പൊലീസുകാരന്റെ കൈയ്യിൽ വെട്ടി പരിക്കേൽപ്പിച്ചു.
പ്രതി കൊടും ക്രിമിനൽ ആണെന്ന് സ്ഥിരികരിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 2020 ൽ മുത്തേരി നടന്ന ബലാത്സംഗക്കേസിലെ ഒന്നാം പ്രതിയാണ് മുജിബ് . വയോധികയെ മോഷ്ടിച്ച ഓട്ടോയിൽ കയറ്റി കൈകാലുകൾ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് കവർച്ച നടത്തിയെന്നാണ് കേസ്. ജയിൽ വാസത്തിന് ശേഷം ഇതിൽ ജാമ്യത്തിലിറങ്ങിരുന്നു. വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് പേരാമ്പ്ര കൊലപാതകം. അനുവിൻറേതിന് സമാനമായ സംഭവങ്ങൾ കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് മുത്തേരി കേസിലേക്ക് പൊലിസ് എത്തിയത്. മോഷണ കേസിൽ ജനുവരി 31നാണ് പ്രതി ഒടുവിൽ ജാമ്യത്തിൽ ഇറങ്ങിയതെന്നും പോലീസ് പറയുന്നു.
Story Highlights: anu murder case mujeeb crime details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here