സർക്കസിനിടെ 12 അടി താഴ്ചയിലേക്ക് പതിച്ച് അഭ്യാസി; വിഡിയോ കണ്ട് ഞെട്ടി ലോകം

റഷ്യയിൽ അക്രോബാറ്റ് സർക്കസിനിടെ 12 അടി താഴ്ചയിലേക്ക് പതിച്ച് ട്രപ്പീസ് കളിക്കാരി. എലിസാവേറ്റ ചുമാകോവ എന്ന 24 കാരിക്കാണ് സർക്കസിനിടെ അപകടം സംഭവിച്ചത്. റഷ്യയിലെ നൊവോസിബിർസ്‌കിൽ സർക്കസ് അവതരിപ്പിച്ചുകൊണ്ടിരിക്കെ ട്രപ്പീസ് റിംഗിൽ തലകീഴായി കിടന്ന് അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് കാല് തെറ്റി എലിസവേറ്റ വീണത്. ( Circus Acrobat In Russia Plunges 12 Feet To the Ground After Trapeze Stunt Goes Wrong )
വീണയുടൻ സർക്കസ് ജീവനക്കാർ ഓടിക്കൂടി എലിസാവേറ്റയെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. എലിസയുടെ ഇടുപ്പെല്ലിനും കാലിനും പൊട്ടലുണ്ട്. നിലവിൽ ജീവന് ഭീഷണിയുള്ള തരത്തിൽ പരുക്കുകളൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്.
La gimnasta se cayó del ring y cayó desde una altura en Novosibirsk. El incidente ocurrió durante el espectáculo del "Circo Real de Gia Eradze".
— aapayés (@aapayes) March 16, 2024
Elizaveta Chumakova, de Tatarstán, de 25 años, realizó un truco sin seguro, pero no pudo permanecer en el split. La niña fue… pic.twitter.com/ktjWD9UBIF
കഴിഞ്ഞ പത്ത് വർഷമായി സർക്കസ് അഭ്യാസിയാണ് എലിസ. കരിയറിൽ ആദ്യമായാണ് എലിസ പ്രകടനത്തിനിടെ വീണ് പരുക്കേൽക്കുന്നത്.
Story Highlights: Circus Acrobat In Russia Plunges 12 Feet To the Ground After Trapeze Stunt Goes Wrong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here