കരുവന്നൂർ സഹകരണ ബാങ്ക് കേസ്; അന്വേഷണം പൂർത്തിയാക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പൂർത്തിയാക്കാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ കരുവന്നൂരിനൊപ്പം 12 ബാങ്കുകളിൽ അന്വേഷണം നടക്കുന്നതായി ഇഡി വ്യക്തമാക്കിയിരുന്നു. ഇതുവരെ സമർപ്പിച്ച കുറ്റപത്രങ്ങൾ ഹാജരാക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ( karuvannur cooperative bank case highcourt )
അന്വേഷണത്തിനിടെയുണ്ടാകുന്ന കോടതി ഇടപെടലുകൾ അന്വേഷണത്തിന്റെ വേഗം കുറയ്ക്കുന്നതായി ഇ ഡി കോടതിയെ അറിയിച്ചു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നത് കോടതികൾ സ്റ്റേ ചെയ്‌തെന്നും ഇ ഡി വ്യക്തമാക്കി. പകുതിയിലേറെ അന്വേഷണം പൂർത്തിയായി.
മറ്റുള്ളവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു.കരുവന്നൂർ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ പ്രതിയായ അലി സാബ്രി നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Story Highlights: karuvannur cooperative bank case highcourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here