കുന്നംകുളത്ത് പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തൃശൂർ ചിറളയം പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ 5 പേർക്ക് വെട്ടേറ്റു. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവർക്കാണ് വെട്ടേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം.
രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ആഘോഷങ്ങൾ അമ്പലത്തിനു മുൻപിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈൻ സി ജോസിനെയും സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരുക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: Clash During Festival At Kunnamkulam Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here