‘കെ കരുണാകരന് ആദരവ് നൽകാൻ മുൻകൈയെടുക്കും’; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച് സുരേഷ് ഗോപി

കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച് സുരേഷ് ഗോപി. പരേതയായ സത്യഭാമയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കെ. കരുണാകരന്റെ ഭാര്യ കല്യാണ കുട്ടിയമ്മയുടെ സഹോദരിയാണ് സത്യഭാമ. ( suresh gopi visits k karunakaran relative house )
ജനങ്ങൾക്കുവേണ്ടി കൂടെ നിന്ന് നേതാവാണ് കെ.കരുണാകരനെന്നും കെ കരുണാകരന് ആദരവ് നൽകാൻ താൻ മുൻകൈയെടുക്കുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. ‘കെ കരുണാകരൻ മഹാനായ നേതാവ്. ആ നേതാവിലൂടെയാണ് ആ പാർട്ടി വളർന്നത്. പക്ഷേ പകരം കോൺഗ്രസ് കരുണാകരന് എന്തു നൽകി എന്നത് കോൺഗ്രസ് പരിശോധിക്കണം’ – സുരേഷ് ഗോപി പറഞ്ഞു.
കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതിയിലെ സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നും കുടുംബത്തോട് വോട്ട് അഭ്യർത്ഥിച്ചിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയെ കാണുമെന്ന് ബിജെപി സ്ഥാനാർത്ഥി പ്രതികരിച്ചു. രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുൻപെ കലാമണ്ഡലം ഗോപിയെ കണ്ടിരുന്നുവെന്നും അതുകൊണ്ടുതന്നെ താൻ വോട്ട് ചോദിച്ചവരുമ്പോൾ അതിൽ രാഷ്ട്രീയം മാത്രം കാണേണ്ടതില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
Story Highlights: suresh gopi visits k karunakaran relative house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here