Advertisement

വിദ്വേഷ പരാമര്‍ശം: കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് തിരിച്ചടി; നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം

March 20, 2024
Google News 3 minutes Read
EC directs Karnataka CEO to take action against Union Minister Shobha Karandlaje

തമിഴ്‌നാടിനും കേരളത്തിനും എതിരായ വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെയ്ക്ക് തിരിച്ചടി. ശോഭയ്‌ക്കെതിരെ നടപടി സ്വീകരിയ്ക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മിഷനാണ് നിര്‍ദേശം നല്‍കിയത്. വിവാദം അവസാനിപ്പിയ്ക്കാന്‍ ശോഭ കരന്തലജെ തമിഴ് ജനതയോടെ മാപ്പു പറഞ്ഞെങ്കിലും ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയായിരുന്നു. (EC directs Karnataka CEO to take action against Union Minister Shobha Karandlaje)

കേരളത്തില്‍ നിന്നുള്ള ആളുകള്‍ കര്‍ണാടകയില്‍ എത്തി ആസിഡ് ആക്രമണം നടത്തുന്നുവെന്നും തമിഴ്‌നാട്ടുകാര്‍ കര്‍ണാടകയില്‍ സ്‌ഫോടനം നടത്തുന്നുവെന്നുമാണ് ശോഭ കരന്തലജെ ആരോപിച്ചത്. പ്രസ്താവന വിവാദമായതോടെ തമിഴ്ജനതയോട് മാപ്പ് ചോദിക്കുന്നതായി ശോഭ കരന്തലജെ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എതിരെ രൂക്ഷ വിമര്‍ശനത്തോട് കൂടിയായിരുന്നു കുറിപ്പ്. ഈ കുറിപ്പിന് പിന്നാലെയാണ് ഡിഎംകെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. പരാതികള്‍ വ്യാപകമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേസില്‍ ഇടപെട്ടത്. ശോഭയ്‌ക്കെതിരെ നടപടി സ്വീകരിയ്ക്കാനും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാന കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

എന്നാല്‍, കേരളത്തിന് എതിരായ പരാമര്‍ശം പിന്‍വലിക്കാന്‍ ശോഭ ഇതുവരെ തയ്യാറായിട്ടില്ല. ശോഭ കരന്തലജെ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പ്രസ്താവന തിരുത്താന്‍ തയാറായില്ലെങ്കില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. കേന്ദ്ര സഹമന്ത്രിക്കെതിരെ രമേശ് ചെന്നിത്തലയും രംഗത്തെത്തി. അതിനിടെ, മധുര സ്വദേശി ത്യാഗരാജന്റെ പരാതിയില്‍ ശോഭ കരന്തലജെയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് മധുര സിറ്റി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Story Highlights :EC directs Karnataka CEO to take action against Union Minister Shobha Karandlaje

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here