കളമശേരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു

കളമശേരിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിൽ വച്ച് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് 34 കാരനായ അഷൽ 27 കാരിയായ ഭാര്യ നീനുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പരുക്കേറ്റ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീനുവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ( kalamassery husband tries to kill wife )
ഇന്ന് രാവിലെ 9.30 യോടെയാണ് ആക്രമണം ഉണ്ടായത്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു നീനുവിനെ എകെജി റോഡിൽ വച്ച് അഷൽ തടഞ്ഞുനിർത്തി. ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നീനുവിന്റെ കഴുത്തിന് വെട്ടിയത്. പിന്നാലെ അഷൽ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. നീനുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
അഷൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആറുവർഷമായി നീനുവും അഷലും വിവാഹിതരായിട്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്. അഷൽ സ്ഥിരമായി നീനു താമസിക്കുന്ന കളമശേരിയിലെ വീടിനു സമീപം എത്തി ബഹളം വെക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ആദ്യം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീനുവിനെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി അമൃതയിലേക്ക് മാറ്റി.
Story Highlights: kalamassery husband tries to kill wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here