പാലക്കാട് ആനയെ ഇറക്കുന്നതിനിടെ വാഹനത്തില്‍ ഞെരുങ്ങി പാപ്പാന് ദാരുണാന്ത്യം

പാലക്കാട് ആനയെ ഇറക്കുന്നതിനിടെ വാഹനത്തില്‍ ഞെരുങ്ങി പാപ്പാന്‍ മരിച്ചു. മഞ്ഞളൂര്‍ സ്വദേശി ദേവന്‍ ആണ് മരിച്ചത്. ചാത്തപുരം ബാബു എന്ന ആനയെ ലോറിയില്‍ നിന്നും ഇറക്കുന്നതിനിടയാണ് പാപ്പന്‍ ഞെരുങ്ങിയത്. ആലത്തൂര്‍ മേലാര്‍കോട് താഴെക്കോട്ടുകാവ് വേലയ്ക്ക് ആനയെ എത്തിച്ചതായിരുന്നു ദേവന്‍. ലോറിയുടെ ക്യാബിനടയിലാണ് പാപ്പാന്‍ അകപ്പെട്ടത്. (man injured and died while taking elephant out of vehicle )
വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. ആനയെ ഇറക്കുന്നതിനായി ദേവന്‍ നീങ്ങിയപ്പോള്‍ ആനയ്ക്കും വാഹനത്തിലെ ഇരുമ്പ് ബാറിനും ഇടയില്‍പ്പെട്ടാണ് പാപ്പാന് ജീവന്‍ നഷ്ടമായത്. ക്യാബിനിടയില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Story Highlights : man injured and died while taking elephant out of vehicle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here