Advertisement

തൃശൂര്‍ കരുണാകരന്റെ മക്കളെ വിജയിപ്പിക്കില്ല, പാര്‍ട്ടി മുരളീധരനെ കുഴിയില്‍ ചാടിച്ചു, ഇനി ജയിക്കാന്‍ ഗുരുവായൂരപ്പന്‍ വിചാരിക്കണം: പത്മജ

March 20, 2024
Google News 2 minutes Read
Padmaja Venugopal slams congress and Rahul Mamkoottathil

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നറിയിപ്പുമായി പത്മജ വേണുഗോപാല്‍. ഇനി തന്റെ മാതാപിതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ സ്വഭാവം മാറുമെന്നാണ് പത്മജയുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസില്‍ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലാമയും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് താന്‍ ബിജെപിയില്‍ എത്തിയത്. നിലവിലെ നേതാക്കന്‍മാര്‍ മാറാതെ കോണ്‍ഗ്രസ് ഗതി പിടിക്കില്ല. വാര്‍ധക്യം പിടിച്ച യൂത്ത് കോണ്‍ഗ്രസ് കാരെയാണ് താന്‍ ഇതുവരെ കണ്ടത്. ഇനി കോണ്‍ഗ്രസിലേക്ക് തനിക്ക് ഒരു തിരിച്ചുപോക്കുണ്ടാകില്ലെന്നും പത്മജ വ്യക്തമാക്കി. (Padmaja Venugopal slams congress and Rahul Mamkoottathil)

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും പത്മജ തന്റെ ചില അഭിപ്രായങ്ങള്‍ പങ്കുവച്ചു. തൃശൂരില്‍ താമര വിരിയുമെന്നാണ് പത്മജയുടെ പ്രവചനം. കെ മുരളീധരനെ കോണ്‍ഗ്രസ് കുരുതി കൊടുക്കുകയാണ് ചെയ്തത്. തൃശൂരില്‍ കരുണാകരന്റെ മക്കളെ ഒരിക്കലും ജയിപ്പിക്കാറില്ല. പാര്‍ട്ടി മുരളീധരനെ കുഴിയില്‍ ചാടിക്കുകയായിരുന്നു. മുരളീധരന്‍ ജനങ്ങള്‍ വിചാരിച്ചാല്‍ രക്ഷപ്പെടില്ലെന്നും ഇനി ഗുരുവായൂരപ്പന്‍ വിചാരിക്കണമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. വടകരയില്‍ ഷാഫി അത്ര എളുപ്പത്തില്‍ ജയിക്കില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

ബിജെപി വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണെന്ന് പത്മജ പറയുന്നു. ബിജെപിയില്‍ വന്ന് ആരും തന്റെ സമാധാനം കെടുത്തരുത്. താന്‍ മൂന്ന് കൊല്ലം മുന്‍പ് രാജി കത്ത് എഴുതി വച്ച ആളാണ്. അച്ഛനില്‍ കണ്ട സ്‌നേഹമാണ് മോദിയെ ആരാധിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി നില്‍ക്കുന്നത് കല്‍ക്കരിവണ്ടിയിലാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

Story Highlights : Padmaja Venugopal slams congress and Rahul Mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here