Advertisement

തലച്ചോറില്‍ രക്തസ്രാവം: സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍

March 20, 2024
Google News 7 minutes Read
Sadhguru Undergoes Emergency Brain Surgery at Apollo Hospital in Delhi

ആത്മീയ നേതാവും ഈശാ ഫൗണ്ടേഷന്‍ സ്ഥാപകനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് അടിയന്തര തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോര്‍ട്ട്. നാലാഴ്ചയായി തുടരുന്ന കടുത്ത തലവേദനയേയും രക്തസ്രാവത്തേയും വീക്കത്തേയും തുടര്‍ന്ന് ഡല്‍ഹിയിലെ അപ്പോഴോ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടന്നുവെന്നാണ് റിപ്പബ്ലിക് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സദ്ഗുരു മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. (Sadhguru Undergoes Emergency Brain Surgery at Apollo Hospital in Delhi)

സദ്ഗുരുവിന്റെ തലച്ചോറില്‍ വളരെ ഗുരുതരമായ ഒരു വീക്കമുള്ളതായി സി ടി സ്‌കാനില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയതെന്ന് അപ്പോഴോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് വിനിറ്റ് സുരി പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹത്തിന് തലവേദനയുണ്ടായിരുന്നെങ്കിലും പലവിധ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം അത് ശ്രദ്ധിച്ചില്ലെന്നും കഴിഞ്ഞ ദിവസം മാത്രമാണ് അദ്ദേഹം ആശുപത്രിയില്‍ കാണിച്ചതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

Read Also ‘നോട്ടുകെട്ട് കിടക്കയിൽ ഉറങ്ങുന്ന നേതാവ്’; പിണറായി വിജയനെതിരെ കെ സുധാകരൻ

അദ്ദേഹത്തിന്റെ ശസ്ത്രക്രിയ വിവരങ്ങള്‍ ഈശാ ഫൗണ്ടേഷന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്ടര്‍ വിനിറ്റിന്റെ വിഡിയോ ഉള്‍പ്പെടെയാണ് ഈശാ ഫൗണ്ടേഷന്റെ എക്‌സ് പോസ്റ്റ്. ശസ്ത്രക്രിയയ്ക്ക് ശേഷം സദ്ഗുരുവിന്റെ ആരോഗ്യനില വളരെ വേഗത്തില്‍ തന്നെ മെച്ചപ്പെട്ടുവരികയാണെന്നും വളരെ വേഗത്തില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങിവരുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Story Highlights : Sadhguru Undergoes Emergency Brain Surgery at Apollo Hospital in Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here